ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ | Oneindia Malayalam

2018-01-02 324

Actor Dileep to approach court demanding visuals of actress abduction

ഓടുന്ന വണ്ടിയില്‍വെച്ച് നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കുമ്പോള്‍ ആശങ്ക നടിക്കും. ആക്രമണശേഷം പ്രതി പള്‍സര്‍ സുനിക്ക് ഇത് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.ഇത്തരമൊരു ദൃശ്യം നടന് ലഭിക്കുകയാണെങ്കില്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ ദൃശ്യം പിന്നീട് പ്രചരിക്കപ്പെട്ടാല്‍ അത് നടിയെ മാനസികമായി തളര്‍ത്തുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്‌തേക്കാം. കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യം. ഇത് ഒരു കാരണവശാലും ദിലീപിന് കൈമാറരുതെന്ന് പോലീസ് നേരത്തെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ദൃശ്യം ദിലീപിന് നല്‍കുന്നത് പോലീസ് ശക്തമായി എതിര്‍ക്കും. കുറ്റപത്രത്തിലെ സാക്ഷിമൊഴികളടക്കം പുറത്തായത് ചൂണ്ടിക്കാട്ടിയാകും പോലീസ് ഇതിനെ എതിര്‍ക്കുക.ഒരുകാരണവശാലും ദൃശ്യം ചോരാതിരിക്കാന്‍ ഡിജിപി പോലീസിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പോലീസ് പറയുന്നത് പ്രകാരം നടിയെ ആക്രമിച്ചത് ഈ ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കാന്‍ വേണ്ടിയായിരുന്നു.